കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റൽ പരിസരത്ത് മഴക്കാല പൂർവ്വ ശുചീകരണ യജ്ഞം ആരംഭിച്ചു

news image
May 7, 2023, 9:26 am GMT+0000 payyolionline.in

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റൽ പരിസരത്ത് മഴക്കാല പൂർവ്വ ശുചീകരണ യജ്ഞം ആരംഭിച്ചു.  സി ഐ ടി യു കൊയിലാണ്ടി ഏരിയ സെക്രട്ടറി സി.അശ്വിനിദേവ് ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്തു.

 

സി ഐ ടി യു കൊയിലാണ്ടി ഏരിയ ജോയിൻ സെക്രട്ടറി യുകെ പവിത്രൻ, കെ ജി എച്ച് ഡി എസ് ഇ യു സി ഐ ടി യു ഏരിയ സെക്രട്ടറി ശൈലേഷ് കെ കെ, കെ ജി എച്ച് ഡി എസ് ഇ യു സി ഐ ടി യു.യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം നന്ദകുമാർ ഒഞ്ചിയം, രശ്മി പി എസ്, സി ഐ ടി യുകൊയിലാണ്ടി ഏരിയ കമ്മിറ്റിയംഗം ലജിഷ.എ പി, ലീന എ കെ തുടങ്ങിയവർ നേതൃത്വം നൽകി. മുഴുവൻ ആശുപത്രി വികസന സമിതി ജീവനക്കാരും പങ്കാളിയായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe