പയ്യോളി: തിരുവോണ ദിവസമായ നാളെ സർഗാലയ ക്രാഫ്റ്റ്സ് വില്ലേജ് ഉച്ചക്ക് 3 മണി മുതൽ രാത്രി 9 മണി വരെ തുറന്നു പ്രവർത്തിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. പ്രീമിയം കൈത്തറി മേള, കരകൗശല മേള, ഭക്ഷ്യമേള, ഊരാളി ഒരുക്കുന്ന കലാവിരുന്ന് എന്നിവ തിരുവോണ ദിനത്തിൽ ഉണ്ടാവും.