..
തിക്കോടി: തിക്കോടി പഞ്ചായത്ത് തല പഠനോത്സവം തൃക്കോട്ടൂർ എ.യു.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ജയകൃഷ്ണൻ ചെറുകുറ്റി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ് മാസ്റ്റർ ജി.പി സുധീർ മാസ്റ്റർ സ്വാഗത ഭാഷണം നടത്തി. 2024-25 അധ്യയന വർഷത്തെ പഠന പ്രവർത്തനങ്ങളുടേയും മികവിനങ്ങളുടേയും പ്രദർശനം അരങ്ങേറി.
വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷക്കീല , ഇംപ്ളിമെന്റിംഗ് ഓഫീസറും തൃക്കോട്ടൂർ വെസ്റ്റ് ഗവ: എൽ.പി സ്കൂൾ ഹെഡ് മിസ്ട്രസ്സുംകൂടിയായി രശ്മി ടീച്ചർ, പി.ടി.എ പ്രസിഡന്റ് എ.വി ഷിബു , എം.പി.ടി.എ പ്രസിഡന്റ് രജനി നിഷാന്ത്, ബി.ആർ.സി. ടെയിനർ മാരായ പി – അനീഷ് മാസ്റ്റർ, നാജിയ ടീച്ചർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി എസ്.കെ അനീഷ് മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു. വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന പഠനപ്രവർത്തനങ്ങൾ അരങ്ങേറിയതിനൊപ്പം അവർക്കുള്ള ട്രോഫി, സർട്ടിഫിക്കറ്റ് എന്നിവയുടെ വിതരണവും നടന്നു.