തൃക്കോട്ടൂർ എ.യു.പി സ്കൂൾ പ്രവേശനോത്സവം വർണ്ണാഭമായി

news image
Jun 3, 2024, 9:56 am GMT+0000 payyolionline.in

തിക്കോടി : 2024-25 അധ്യയനവർഷത്തെ തൃക്കോട്ടൂർ എ.യു.പി സ്കൂൾ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പ്രവേശനോത്സവ പരിപാടി സ്കൂൾ മുൻ ഹെഡ് മാസ്റ്റർ പി.കെ ബാലചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് ഷിബു എ.വി അധ്യക്ഷ പദവി അലങ്കരിച്ച ചടങ്ങിൽ സ്കൂൾ ഹെഡ് മാസ്റ്റർ ജി.പി സുധീർ സ്വാഗത പ്രഭാഷണം നടത്തി.

നവാഗതരെ പൂക്കൾ നൽകിക്കൊണ്ട് വരവേറ്റു. സ്കൂളിലെ ‘റീഡേഴ്സ് തിയ്യേറ്റർ’ ഉദ്ഘാടനം പി.ടി.എ വൈസ് പ്രസിഡന്റ് ബിജില നടയ്ക്കൽ നിർവ്വഹിച്ചു. എം.പി.ടി.എ പ്രസിഡന്റ് അഞ്ജലി ‘പാട്ടരങ്ങ് ‘ഉദ്ഘാടനം ചെയ്തു. എസ്.ഡി ശ്രീജ ടീച്ചർ രക്ഷാകർത്താക്കൾക്കുള്ള ബോധവൽകരണ ക്ലാസ്സ് നടത്തി. ജി. പി.സുധീർ മാസ്റ്റർ, പി.ടി.എ പ്രതിനിധികൾ എന്നിവർ സംയുക്തമായി ചേർന്ന് പഠനോപകരണ കിറ്റ് വിതരണം നിർവ്വഹിച്ചു.

എസ്.ആർ.ജി. കൺവീനർ ബിന്ദു പുലപ്പാടി, മാനേജർ രാജകൃഷ്ണൻ , ബിജില നടയ്ക്കൽ, അഞ്ജലി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ച ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി എസ്. കെ അനീഷ് നന്ദി പ്രകാശിപ്പിച്ചു .തുടർന്നു വിദ്യാർത്ഥികൾക്ക് പായസ വിതരണം നടത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe