തേജസ്വിനി പരസ്പര സംഘം അയനിക്കാടും കൊളാവിപ്പാലം ചാനൽ വാട്സപ് കൂട്ടായ്മയും ദുരിതാശ്വാസനിധിയിലേക്ക് ധനസഹായം നൽകി

news image
Sep 1, 2024, 2:20 pm GMT+0000 payyolionline.in

ഇരിങ്ങൽ: തേജസ്വിനി പരസ്പര സംഘം അയനിക്കാടും കൊളാവിപ്പാലം ചാനൽ വാട്സപ് കൂട്ടായ്മയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പിരിച്ചെടുത്തഫണ്ട് ഇരിങ്ങൽ വില്ലേജ് ഓഫീസിലേക്ക് കൈമാറി. തേജസ്വിനി പരസ്പര സഹായ സംഘം ചെയർപേഴ്സൺ സുബിഷ ഷാജി  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള ഫണ്ട് ഇരിങ്ങൽ സ്പെഷൽ വില്ലേജ് ഓഫീസർ എ. നൗഫലിനു കൈമാറി. കൊളാവിപ്പാലം ചാനലിൽ വാട്സപ്പ് കൂട്ടായ്മയുടെ ഫണ്ട് കൊളാവിപ്പാലം രാജൻ സ്പെഷൽ വില്ലേജ് ഓഫീസർ എ.നൗഫലിനു കൈമാറി.

എം.ടി. സജിത്തിൻ്റെ വീട്ടിൽ നടന്ന ചടങ്ങിൽ സ്പെഷൽ വില്ലേജ് ഓഫീസർ എ. നൗഫൽ ഉത്ഘാടന പ്രസംഗം നടത്തി. യോഗത്തിൽ 33ാം ഡിവിഷണൽ കൗൺസിലർ ചെറിയാവി സുരേഷ് ബാബു അധ്യക്ഷത വഹിക്കുകയും സ്വാഗതം എം.ടി. സജിത്തും വി.വി. അനിതയും പുഷ്പ ടീച്ചർ,വിജീഷ് മാസ്റ്റർ ടി.കെ.,സുബിഷ ഷാജി, ജിതേഷ് സി. ടി, തുടങ്ങിയവർ ആശംസ പ്രസംഗം നടത്തുകയും ജിതേഷ് എം നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe