ദുബായി കെ.എം.സി.സി പയ്യോളി മുൻസിപ്പൽ കമ്മിറ്റി “ഈദ് ഹദിയ ”നൽകി.

news image
Apr 19, 2023, 2:17 pm GMT+0000 payyolionline.in

പയ്യോളി: ദുബൈ പയ്യോളി മുൻസിപ്പൽ കെ.എം.സി.സി.യുടെ നേതൃത്വത്തിൽ നഗരസഭയിലെ തീരദേശ വാർഡുകളിലെ 350 കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് അടങ്ങിയ “ഈദ് ഹദിയ ” നൽകി.
നിയോജക മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ മഠത്തിൽ അബ്ദു റഹിമാൻ വിതരണം ഉദ്ഘാടനം ചെയ്തു.ഡി വിഷൻ 24ന്റെ പ്രസിഡണ്ട് യു .പി.ഫിറോസ് ഏറ്റു വാങ്ങി. മുനിസിപ്പൽ ലീഗ് ആക്ടിങ്ങ് പ്രസിഡണ്ട് എ.പി.കുഞ്ഞബ്ദുള്ള അധ്യക്ഷനായി.ദുബൈ പയ്യോളി കെ.എം.സി.പ്രസിഡണ്ട് പട്ടായി മൊയ്തീൻ പദ്ധതി വിശദീകരിച്ചു.

പി.വി.അഹമ്മദ്,എ.പി.റസാഖ്,വി.കെ. അബ്ദുറഹിമാൻ, പി.എം.റിയാസ്എ സ്.കെ.സമീർ, കെ.പി.സി.ശുക്കൂർ,മിശ്രി കുഞ്ഞമ്മദ്, ഹുസൈൻ മൂരാട്, മടിയാരി മുസ മാസ്റ്റർ , ഏ.സി.അസീസ് ഹാജി ,നിഷാദ് ഇയ്യോത്തിൽ(ദുബൈ കെ.എം.സി.സി)ടി.സി.അഷ്റഫ്,സഹീർ(അജ്മാൻ കെ.എം.സി.സി)നാസർ പയ്യോളി(സഊദി കെ.എം.സി.സി.) എന്നിവർ പ്രസംഗിച്ചു.

മുനിസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടരി ബഷീർ മേലടി സ്വാഗതവും പി.കെ.ജാഫർ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe