നന്തി ബസാർ: ദേശീയ പാതയുമായി ബന്ധപ്പെട്ട് തിക്കോടിയിൽ നടക്കുന്ന അടിപ്പാത സമരം 3 വർഷം പിന്നിട്ടത്തിന് കാരണം കരാറു കമ്പനിയും, ഭരണ കൂടവും നടത്തുന്ന അഴിമതിയുടെ ഭാഗമാണ്. ജനങ്ങളുടെ ന്യായമായ ആവശ്യങ്ങൾ പോലും അധികാരികളുടെ മുന്നിൽ കൊണ്ടുവരാൻ സ്ഥലം എം എൽ എ ക്കു പോലും സാധിക്കുന്നില്ല. തിക്കോടി അടിപ്പാത ലഭിക്കാത്തതിന് കാരണം കളക്ടർ നൽകുന്ന റിപ്പോർട്ടാണ്, ഈ റിപ്പോർട്ട് തിരുത്താൻ ജന പ്രതിനിധികൾക്കോ, ഗവർമെന്റിനോ സാധിക്കാത്തത് ഉദ്യോഗസ്ഥ, ഗവർമെന്റ് ഒത്തു കളിയുടെ ഭാഗമാണന്ന് ആർ എം പി ഐ സംസ്ഥാന സെക്രട്ടറി എൻ.വേണു പറഞ്ഞു.
തിക്കോടി അടിപ്പാതയുമായി ബന്ധപ്പെട്ട് ചേർന്ന ജനകീയ കൺവൻഷൻ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.പി.കുഞ്ഞമ്മദ് അദ്ധ്യക്ഷനായി. തിക്കോടിയിൽ അടിപ്പാത ലഭിക്കുന്നത് വരെ ശക്തമാപോരാട്ടത്തിനിറങ്ങാൻ ഇന്ന് നടന്ന ജനകീയ കൺവെൻഷൻ തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ദുൽകിഫിൽ മുഖ്യ പ്രഭാഷണം നടത്തി. കെ.വി. രമേശൻ, സഹദ് പുറക്കാട്, പിവി അബ്ദുൽ അസീസ്, ഫൈസൽ പുറക്കാട്, വാർഡ് മെമ്പർ എ.വി. ഉസ്ന, പിവി സുഹറ സംസാരിച്ചു. ടി.പി. ശശീന്ദ്രൻ സ്വാഗതവും, എം.സി. ശറഫുദ്ധീൻ നന്ദിയും പറഞ്ഞു.