കൊയിലാണ്ടി : ലൈറ്റ് ഹൗസിന് സമീപം കുറുളിക്കുനി എന്ന സ്ഥലത്താണ് പുലിയോട് സാദൃശ്യമുള്ള ജീവിയെ കണ്ടതായി പ്രദേശവാസിയായ ഒരു സ്ത്രീ വാട്സാപ്പ് ഗ്രൂപ്പിൽ സന്ദേശമയച്ചത്.
വീടിന് മുന്നിലൂടെ പുലിയോട് സാദൃശ്യമുള്ള ജീവി റെയിലിന് അടുത്ത് കൂടി പോയിട്ടുണ്ടെന്നും , നായയാണെന്ന് കരുതിയാണ് നോക്കിയതെന്നും വാലിന് വ്യത്യാസമുള്ളതായി തോന്നുന്നുവെന്നുമാണ് വാട്ട്സ്ആപ് മെസ്സേജ്.
ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം , ഈ മെസ്സേജിന് പിന്നാലെ വാഴത്തോപ്പിൽ കണ്ടതായി മറ്റൊരാളും ഗ്രൂപ്പിൽ മെസ്സേജ് അയച്ചിട്ടുണ്ട്.