നന്തി ബസാർ : പുതുക്കി പണിത നന്തി അൽഹിക്മ സെന്ററിന്റെ ഉദ്ഘാടനം വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡണ്ട് അബ്ദുല്ലത്തീഫ് മദനി നിർവഹിച്ചു. സമൂഹ നന്മയിൽ പള്ളികൾ വഹിക്കേണ്ട നിസ്തുലമായ സേവനങ്ങളെ അദ്ദേഹം പ്രഭാഷണത്തിൽ ഓർമിപ്പിച്ചു. പീസ് റേഡിയോ സിഇഒയും ഫാമിലി കൗൺസിലറുമായ പ്രൊഫ.ഹാരിസ് ബിൻ സലിം
കുടുംബ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തി. വിവിധ മത്സര പരീക്ഷകളിൽ ജേതാക്കളായവരെ ചടങ്ങിൽ ആദരിച്ചു.

അബ്ദു ലത്തീഫ് മദനി ഉൽഘാടനം ചെയ്യുന്നു
വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ പ്രസിഡന്റ് ടി. പി അബ്ദുൽ അസീസ് അധ്യക്ഷനായി. പരിപാടിയിൽ ജമാൽ മദനി, ഷക്കീർ സലഫി, ഷബീർ നന്തി, സലാം പോണാരി, അബ്ദുറഹ്മാൻ വർദ്, കെ പി ഷാനിയാസ്, മുഹമ്മദ് സൈഫുള്ള സംസാരിച്ചു.