പയ്യോളി : വ്യാപാരി വ്യവസായി ഏകോപന സമിതി നന്തി യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടനയുടെ സംസ്ഥാന പ്രസിഡണ്ടായിരുന്ന ടി നസറുദ്ദീനെ അനുസ്മരിച്ചു. നന്തി വ്യാപാര ഭവനിലാണ് അനുസ്മരണ യോഗവും പുഷ്പാർച്ചനയും നടത്തിയത്. യോഗത്തിൽ യൂണിറ്റ് പ്രസിഡൻറ് പവിത്രൻ ആതിര അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡൻറ് മാണിയോത്ത് മൂസ ഹാജി ഉദ്ഘാടനം ചെയ്ത യോഗത്തിൽ ജില്ലാ വൈസ് പ്രസിഡൻറ് കെ ടി വിനോദൻ അനുസ്മരണ പ്രഭാഷണം നടത്തി.
നിയോജക പ്രസിഡൻറ്ഫൈസൽ , വനിതാ വിഗ്പ്രസിഡൻറ് എ വി സുഹറ, കെ വി കെ സുബൈർ എം കെ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി സനീർ വില്ലൻകണ്ടി സ്വാഗതവും യൂണിറ്റ് ട്രഷറർ ദിലീപ്കുമാർ നന്ദിയും പറഞ്ഞു. അനുസ്മരണ യോഗത്തോട് അനുബന്ധിച്ച് നന്തി ഷഹാനി ഹോസ്പിറ്റലുമായി സഹകരിച്ചു മെഗാ സൗജന്യ മെഡിക്കൽ ക്യാമ്പ്സംഘടിപ്പിച്ചു. മെഡിക്കൽ ക്യാമ്പിൽ ജനറൽ മെഡിസിൻ നേത്ര പരിശോധന ദന്ത പരിശോധന, ബി പി, ഷുഗർ തുടങ്ങിയവ കേബിൾ വച്ച് പരിശോധിച്ചു. 160 ഓളം പേർ ക്യാമ്പിൽ എത്തിചേർന്നിരുന്നു ക്യാമ്പിന് എക്സിക്യൂട്ടീവ് മെമ്പർമാരായ രാജൻ വടക്കേയിൽ , എം കെ വിശ്യൻ, സുരേഷ് ഒറിയ , അശോകൻ പി, അബ്ദുള്ള ഓ ടി , ആര് വി ബാബു തുടങ്ങിയവർ നേതൃത്വം നൽകി.