നവീകരിച്ച ‘വെങ്ങളം കൃഷ്ണ കുളം’  ഉദ്ഘാടനം ചെയ്തു

news image
Jul 21, 2023, 1:09 pm GMT+0000 payyolionline.in

കൊയിലാണ്ടി: പന്തലായനി ബ്ലോക് പഞ്ചായത്തിൻ്റെ 22-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ നവീകരിച്ച ‘വെങ്ങളം കൃഷ്ണ കുളം’  ഉദ്ഘാടനം പന്തലായനി ബ്ലോക് പഞ്ചായത്ത് പ്രസിഡൻ്റ് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്  സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ അജ്നഫ്  കാച്ചിയിൽ, ബ്ലോക് പഞ്ചായത്ത് അംഗം ജുബീഷ്, കോൺട്രാക്ടർ അനിൽ, വാർഡ് വികസന സമിതി അംഗം പി ടി നാരായണി സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe