നാളെ കൊയിലാണ്ടിയിൽ എസ്.വൈ.എസ് ‘രാഷ്ട്ര രക്ഷാ സംഗമം’

news image
Aug 13, 2024, 3:03 pm GMT+0000 payyolionline.in
കൊയിലാണ്ടി: “മതേതരത്വമാണ് ഇന്ത്യയുടെ മതം” എന്ന പ്രമേയത്തിൽ എസ്.വൈ.എസ് കോഴിക്കോട് ജില്ലാ രാഷ്ട്ര രക്ഷാ സംഗമം സ്വാതന്ത്ര്യ ദിനമായ നാളെ  (വ്യാഴം) വൈകുന്നേരം 3.30 ന് കൊയിലാണ്ടി ടൗൺ ഹാളിൽ നടക്കുന്നു. ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്യും. എസ്.വൈ.എസ് സംസ്ഥാനത്തിന് അകത്തും പുറത്തുമായി ജില്ലാ കേന്ദ്രങ്ങളിൽ നടത്തുന്ന രാഷ്ട്ര രക്ഷാ സംഗമത്തിൻ്റെ ഭാഗമായാണ് കോഴിക്കോട് ജില്ലയിലും നടക്കുന്നത്.
എസ്.വൈ.എസ് ജില്ലാ പ്രസിഡൻ്റ് സയ്യിദ് ടി.പി.സി തങ്ങൾ അധ്യക്ഷത വഹിക്കും.എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ പ്രമേയ പ്രഭാഷണം നടത്തും. സമസ്ത ജില്ലാ പ്രസിഡൻറ് എ.വി.അബ്ദുറഹിമാൻ മുസ്ല്യാർ, പ്രമുഖ സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ മുഖ്യാഥിതികളായിരിക്കും.പാറക്കൽ അബ്ദുല്ല (മുസ്ലിംലീഗ്), പി.വിശ്വൻ മാസ്റ്റർ (സി.പി.ഐ.എം), അബ്ദുറസാഖ് ബുസ്താനി(എസ്.വൈ.എസ്) പ്രസംഗിക്കും. സമസ്ത കീഴ്ഘടകങ്ങളുടെ നേതാക്കൾ സംബന്ധിക്കും.
ജില്ലാ വൈസ് പ്രസിഡൻറ് സയ്യിദ് യൂസുഫ് ത്വാഹാ ഹൈദ്രൂസി (ജില്ലാ വൈസ് പ്രസിഡൻറ്)
 എസ്.വൈ.എസ് ജില്ലാ ജന.സെക്രട്ടറി നാസർ ഫൈസി കൂടത്തായി , ജില്ലാ ട്രഷറർ അബ്ദുറസാഖ് ബുസ്താനി, ജില്ലാ വർ.സെക്രട്ടറി അബ്ദുല്ലതീഫ് കുട്ടമ്പൂർ,ചെയർമാൻ, സംഘാടക സമിതി ഡോ. അബ്ദുല്ല തീഫ് നദ് വി,  കൺവീനർ, സംഘാടക സമിതി അൻസാർ കൊല്ലം  എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe