പയ്യോളിയിലും ഹോളി ആഘോഷം: ഞായർ രാവിലെ 9 മുതൽ ഹൈസ്‌കൂൾ ഗ്രൗണ്ടിൽ

news image
Mar 23, 2024, 9:40 am GMT+0000 payyolionline.in

പയ്യോളി :  ഏറ്റവും വർണ്ണാഭമായതും സന്തോഷകരവുമായ ഇന്ത്യൻ ഉത്സവങ്ങളിലൊന്നാണ് ഹോളി, ഇത് നിറങ്ങളുടെ ഉത്സവം എന്നും അറിയപ്പെടുന്നു. ശൈത്യകാലത്തിൻ്റെ അവസാനവും വസന്തത്തിൻ്റെ തുടക്കവും സൂചിപ്പിക്കുന്ന ഒരു  ആഘോഷമാണിത്. ഈ വർഷത്തെ ഹോളി ആഘോഷം മാർച്ച്  24 നു നടക്കും. ഇതിനായി ഹിന്ദി മേഖലയിൽ നിന്നുള്ളവർ കൂടിച്ചേർന്ന് ‘ഹോളി ഫെസ്റ്റിവൽ 2024 പയ്യോളി ‘ എന്ന പേരിൽ  ആഘോഷം സംഘടിപ്പിക്കുന്നു. എം. സമദ് ചെയർമാനും ഡോ. രാകേഷ് കുമാർ ജാ ജനറൽ കൺവീനറുമായി  ഓർഗനൈസിംഗ് കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിച്ച് വരുന്നു. നാളെ  രാവിലെ 9 മണി മുതൽ 11 മണി വരെ പയ്യോളി ഹൈസ്കൂൾ മൈതാനിയിൽ വെച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

ജീവിത സാഹചര്യങ്ങളാൽ തൊഴിൽ തേടി കേരളത്തിൽ എത്തിയ ഹിന്ദി മേഖലയിലെ തൊഴിലാളികൾക്ക് അവരുടെ ജോലിയുമായി ബന്ധപ്പെട്ട കാരണങ്ങൾ കൊണ്ട് പലപ്പോഴും ഹോളി ദിനത്തിൽ നാട്ടിൽ എത്തുവാനോ ആഘോഷങ്ങളിൽ പങ്കാളികളാകുവാനോ കഴിയാറില്ല. അങ്ങനെയുള്ളവരെ മുൻനിർത്തി  ആദ്യമായി  പയ്യോളി നാട്ടിലും ഹോളി ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe