നിടുംപൊയിൽ ബികെ നായർ മെമ്മോറിയൽ യുപി സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു

news image
Jun 26, 2023, 10:57 am GMT+0000 payyolionline.in

മേപ്പയൂർ: നിടുംപൊയിൽ ബി കെ നായർ മെമ്മോറിയൽ യുപി സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. സ്കൂൾ അസംബ്ലിയിൽ പ്രധാനധ്യാപകൻ പി ജി രാജീവ് മാസ്റ്റർ കുട്ടികളിൽ ലഹരിയെക്കുറിച്ച് ബോധവൽക്കരണം നൽകി.

കെ എം എ അസീസ്, കെ ഗീത, കെ ടി പ്രഭ, ജി കെ കമല, എൻ ഷജില എന്നിവർ പ്രഭാഷണം നടത്തി. ജാഗ്രത കൺവീനർ കെ സീനത്ത് ടീച്ചർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്ലക്കാർഡുകളുമായി കുട്ടികളും അധ്യാപകരും ചേർന്ന് റാലിയും കുട്ടിച്ചങ്ങലയും തീർത്തു. കുട്ടികൾക്കായി നൽകിയ ലഹരി വിരുദ്ധ ഡോക്യുമെന്റേഷൻ ശ്രദ്ധേയമായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe