മായ ടീച്ചർക്ക് നേഷൻ ബിൽഡർ അവാർഡ് നൽകി പയ്യോളി റോട്ടറി ക്ലബ്ബിന്റെ ആദരവ്

news image
Sep 30, 2022, 12:20 pm GMT+0000 payyolionline.in

പയ്യോളി:  പുറക്കാട് ശാന്തിസദനം സ്കൂളിലെ പ്രിൻസിപ്പാൾ മായ ടീച്ചർക്ക് പയ്യോളി റോട്ടറി ക്ലബ് നേഷൻ ബിൽഡർ അവാർഡ് നൽകി ആദരിച്ചു. ക്ലബ് പ്രസിഡണ്ട് പി.കെ പുരുഷോത്തമന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുമോദന യോഗം ജില്ലാ പഞ്ചായത്ത് മെമ്പർ ദുൽഖിഫിൽ വി.എം. ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ അവാർഡ് വിതരണവും പ്രസിഡണ്ട് പുരുഷോത്തമൻ ഉപഹാരം സമർപ്പിച്ചു.

ഇ.കെ. അരവിന്ദൻ സ്വാഗതം പറഞ്ഞു.  .സ്കൂൾ ട്രസ്റ്റ് വൈസ് ചെയർമാൻ അബ്ദുൾ സലാം ഹാജി, പി ടി എ പ്രസിഡണ്ട് പി.എ. ബാലകൃഷ്ണൻ , സലാം ഫർഹത്ത് എന്നിവർ ആശംസകളർപ്പിച്ചു. മായ ടീച്ചർ മറുമൊഴി നൽകി ക്ലബ് സെകട്ടറി രവികുമാർ നന്ദി പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടേയും റോട്ടറി ക്ലബ് അംഗങ്ങളുടേയും സംഗീത വിരുന്നും ഉണ്ടായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe