പഞ്ചായത്ത് ഭരണ സമിതിയുടെയും സർക്കാരിൻ്റേയും ജനവിരുദ്ധ നടപടികൾ അവസാനിപ്പിക്കണം : കെ.എസ്.യു മുൻ സംസ്ഥാന പ്രസിഡൻറ് കെ.എം അഭിജിത്ത്

news image
Oct 9, 2024, 9:39 am GMT+0000 payyolionline.in

മൂടാടി: ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടുന്ന പഞ്ചായത്ത് ഭരണ സമിതിയുടെയും സർക്കാരിന്റേയും നടപടികൾ അവസാനിപ്പിക്കണമെന്ന് കെ.എസ്.യു മുൻ സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്ത് ആവശ്യപ്പെട്ടു. പഞ്ചായത്തും  സർക്കാരും നടപ്പിലാക്കുന്ന പല പദ്ധതികളും പൊതുജനങ്ങളെ പൊറുതിമുട്ടിക്കുകയും എല്‍ ഡി എഫ്  സർക്കാർ ജനങ്ങളിൽ നിന്നും പൂർണ്ണമായും അകന്നുകഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

കെട്ടിട നിർമ്മാണ പെർമിറ്റ് ഫീ പിന്‌വലിക്കുക, തകർന്ന റോഡുകൾ സഞ്ചാരയോഗ്യമാക്കുക,  ജനവാസ കേന്ദ്രങ്ങളിൽ കുന്നുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്യുക എന്നിവ ഉന്നയിച്ചു കൊണ്ട് മൂടാടി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി മൂടാടി പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം

 

യോഗത്തിൽ മൂടാടി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡൻ്റ് രാമകൃഷ്ണൻ കിഴക്കയിൽ അധ്യക്ഷം വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ, ഗിരീഷ് കുമാർ, രൂപേഷ് കൂടത്തിൽ പപ്പൻ മൂടാടി ,ആർ. നാരായണൻ മാസ്റ്റർ, തയ്യിൽ റഷീദ് കായംകുളം, മോഹൻദാസ് മാസ്റ്റർ, ഷിഹാസ് ബാബു എന്നിവര്‍ സംസാരിച്ചു.

പൊറ്റക്കാട്ട് ദാമോദരൻ, രാമകൃഷ്ണൻ പൊറ്റക്കാട്, പ്രകാശൻ നെല്ലി മഠം, യു. അശോകൻ, കെ.വി.ശങ്കരൻ, എടക്കുടി ബാബു മാസ്റ്റർ, നീധിഷ്, നിംനാസ്, പി.വി.കെ.അഷറഫ്, വി.എം.രാഘവൻ, ബിജേഷ് ഉത്രാടം, സുബൈർ കെ.വി.കെ. അസ്ലം, മുരളീധരൻ സി.കെ. ഷമീം കൂരളി, ഹമീദ്, ഷഹീർ എം.കെ ഷരീഫ്, നാരായണൻ, മുകുന്ദൻ, ടി.എൻ. എസ് ബാബു, സദാനന്ദൻ, ഹമീദ് പുതുക്കുടി ദാസൻ, ബാബു തടത്തിൽ, കെ. ഷംസുദ്ദീൻ, പി. സരീഷ്, കെ. സുധീഷ്, പി.കെ. സുരേഷ്, മായൻ ഹാജി എന്നിവര്‍ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe