കൊയിലാണ്ടി: പന്തലായനിയില്‍ വീട് അതിക്രമിച്ച് കയറി വീട്ടുടമസ്ഥനെയും ഭാര്യയെയും മക്കളെയും അടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതികളിൽ ഒരാൾ അറസ്റ്റിൽ. പന്തലായനി അക്ലാരി അമർനാഥ് (19) നെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പെരു വെട്ടൂരിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. കേസിലെ മൂന്നാം പ്രതിയാണ് അമർനാഥ്. ഒന്നാം പ്രതി അരുൺ, അജീഷ്, എന്നിവർ ഒളിവിലാണ്. പന്തലായനി വെളിലാട്ട് ഉണ്ണികൃഷ്ണൻ55), ഭാര്യ ദീപ(42), മക്കളായ നവനീത്(18), കൃഷ്ണേന്ദു(13) എന്നിവരെയാണ് വീട്ടിൽ കയറി ക്രൂരമായി ആക്രമിച്ചത്.
ആക്രമത്തിൽ പരിക്കേറ്റ ഇവർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രദേശവാസിയായ വെളളിലാട്ട് അരുണ്‍, അജീഷ് എന്നിവര്‍ ചേര്‍ന്നാണ് വീട്ടില്‍ അതിക്രമിച്ച് കയറി തന്നെയും ഭാര്യയെയും മക്കളെയും അക്രമിച്ചതെന്നാണ് ഉണ്ണികൃഷ്ണന്‍ പോലീസില്‍ മൊഴിനല്‍കിയത്. ഭാര്യ ദീപയുടെ പരാതി പ്രകാരമാണ് പോലീസ് കേസെടുത്തത്. വീട്ടില്‍ കയറി അക്രമ നടത്തുകയും മാനഹാനിപ്പെടുത്താന്‍ ശ്രമിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഒന്നാം പ്രതി അരുണിനും രണ്ടാം പ്രതി അജീഷിനുമായി തെരച്ചിൽ ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു. കൊയിലാണ്ടി സി ഐ ശ്രീലാൽ ചന്ദ്രശേഖറും, എസ് , ഐ.ജിതേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിജുവാണിയം കുളം, ദിലീപ് വിവേക്, ഷംസീർ , എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു.