പയ്യോളിയിലെ വ്യാപാര സ്ഥാപനത്തിൽ നിന്ന് തീ ഉയർന്നത് പരിഭ്രാന്തി പരത്തി

news image
Jun 3, 2024, 8:19 am GMT+0000 payyolionline.in

പയ്യോളി : വ്യാപാര സ്ഥാപനത്തിലെ നിർമ്മാണ ജോലിക്കിടെ തീ ഉയർന്നത് പരിഭ്രാന്തി പരത്തി. പയ്യോളി പേരാമ്പ്ര റോഡിൽ നെല്ലിയേരി മാണിക്കോത്തെ ‘എസ് ജി ട്രെഡേഴ്‌സ് ‘ എന്ന സ്ഥാപനത്തിൽ നിന്നാണ് തീ ഉയർന്നത്.

വെൽഡിങ് ജോലിക്കിടെ എളുപ്പം തീപിടിക്കുന്ന വസ്തുവായ ടിന്നറിലേക്ക് തീ പടർന്നതായിരുന്നു കാരണം. ആദ്യം പരിഭ്രാന്തരായ എങ്കിലും പെട്ടെന്ന് നാട്ടുകാരും തൊഴിലാളികളും ചേർന്ന് തീ അണച്ചു. വടകരയിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സും സ്ഥലത്തെത്തി. പയ്യോളി നഗരസഭാ ചെയർമാൻ വി കെ അബ്ദുറഹിമാൻ സ്ഥലം സന്ദർശിച്ചു.കൊയിലാണ്ടി സ്വദേശി കെസി ഷിജുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ‘എസ് ജി ട്രെഡേഴ്‌സ്’.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe