പയ്യോളിയില്‍ കിടപ്പിലായ ഭിന്നശേഷി വിദ്യാർത്ഥികളുടെ വീട്ടിൽ മധുരപലഹാരങ്ങളുമായി പുതുവർഷച്ചങ്ങാതിമാരെത്തി

news image
Jan 1, 2024, 12:57 pm GMT+0000 payyolionline.in

പയ്യോളി :   കിടപ്പിലായ ഭിന്നശേഷി വിദ്യാർത്ഥികളുടെ വീട്ടിൽ മധുരപലഹാരങ്ങളും പുതുവത്സര കേയ്ക്കും മിഠായിയും കളിപ്പാട്ടങ്ങളുമായി പുതുവർഷച്ചങ്ങാതിമാരെത്തി. പുതുവർഷത്തില്‍  ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നേടുന്ന കിടപ്പിലായ വിദ്യാർത്ഥികളുടെ വീട്ടിലാണ് ചങ്ങാതിമാരെത്തിയത്.

പുറത്ത് പോയി ആഘോഷങ്ങളിൽ പങ്കെടുക്കാൻ കഴിയാത്ത കുട്ടികൾക്ക് അവരുടെ വീട്ടിലേക്ക് ആഘോഷങ്ങ എത്തിക്കുകയെന്ന സമഗ്ര ശിക്ഷ കേരളയുടെ പദ്ധതിയാണ് ചങ്ങാതികൂട്ടം.

ഓണത്തിന് ഓണച്ചങ്ങാതിയായും പുതുവർഷത്തിന് പുതു വർഷച്ചങ്ങാതിയായും ആഘോഷങ്ങൾ കുട്ടികളുടെ വീട്ടിലേക്ക്  ഇവര്‍ എത്തും. പുതുവർഷച്ചങ്ങാതിയുടെ ഉദ്ഘാടനം മേലടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എൻ.എം ജാഫർ മാസ്റ്റർ നിർവ്വഹിച്ചു.ബി.പി സി. അനുരാജ് വരിക്കാലിൽ  ട്രെയിനർമാരായ എം.കെ രാഹുൽ, പി. അനീഷ്, കെ.സുനിൽകുമാർ സ്പെഷൽ എഡുക്കേറ്റർമാരായ കെ.എം ജിഷ, ദൃശ്യ എന്നിവർ സംബന്ധിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe