ജെ.സി.ഐ പുതിയനിരത്തും പയ്യോളി റണ്ണേഴ്സ് ക്ലബും പുതുവർഷ മാരത്തോൺ സംഘടിപ്പിച്ചു

news image
Jan 1, 2024, 12:43 pm GMT+0000 payyolionline.in

പയ്യോളി :    2024 നെ വരവേൽക്കാൻ 24 കിലോമീറ്റർ റൺ- യുവ ശാക്തീകരണത്തിന് യുവാക്കളെ പങ്കാളികളാക്കുക എന്ന സന്ദേശമുയർത്തി ജെസിഐ പുതിയ നിരത്തും പയ്യോളി റണ്ണേഴ്സ് ക്ലബും സംയുക്തമായി പുതുവർഷമാരത്തോൺ സംഘടിപ്പിച്ചു.

ജനുവരി ഒന്നിന് കാലത്ത് 5 മണിക്ക് പയ്യോളി ഗവ.ഹൈസ്കൂൾ ഗ്രൗണ്ടിൽ  ജെ.സി.ഐ പുതിയനിരത്ത് പ്രസിഡണ്ട് അബ്ദുൾ മനാഫ് ഫ്ലാഗ് ഓഫ് ചെയ്തു. സർവ്വീസ് ബാങ്ക് പരിസരത്ത് നടന്ന സമാപന ചടങ്ങ് പയ്യോളി മുനിസിപ്പൽ ആരോഗ്യ സ്റ്റാന്റിങ് കൗൺസിൽ ചെയർമാൻ ഹരിദാസ് പി.എം ഉദ്ഘാടനം  ചെയ്തു. ജെസിഐ പുതിയ നിരത്ത് പ്രസിഡണ്ട് അബ്ദുൾ മനാഫ് അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ നിഷാന്ത് ഭാസുര സ്വാഗതവും സിജിലേഷ് സി.കെ. നന്ദിയും പറഞ്ഞു.

 

 

മാരത്തോണിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റും മെഡലും ചടങ്ങിൽ  നൽകി. മികച്ച ഓട്ടക്കാരായ സുജിത് വി.വി, വിഷ്ണു ജി.കെ. എന്നിവർക്ക് ഡോക്ടേർസ് ലാബ് എം.ഡി ഷാജി പുഴക്കൂൽ മൊമെന്റോ നൽകി. ജപ്പാനിൽ നടന്ന കരാത്തേ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് പുരസ്കാരം നേടിയ സെൻസായി സുനിൽ കുമാറിനെ പ്രേംജിത്ത് മാസ്റ്റർ, ജിത്ത് എൻ.കെ.എന്നിവർ ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചു. രബിലാഷ് , ഷാജി പുഴക്കൂൽ, സുനിൽ കുമാർ സെൻസായി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഷട്ടിൽ ബ്രദേർസ് പയ്യോളിയുടെ നേതൃത്വത്തിൽ പങ്കെടുത്തവർക്ക് ഭക്ഷണം നൽകി. പുതു വർഷത്തിനെ സ്വാഗതം ചെയ്ത് കേക്ക് മുറിച്ച് ആഘോഷിച്ച് ചടങ്ങുകൾ സമാപിച്ചു

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe