പയ്യോളിയില്‍ കെ വി ആര്യൻ മാസ്റ്ററുടെ 46ാം ചരമദിനം ആചരിച്ചു

news image
Sep 21, 2023, 4:30 am GMT+0000 payyolionline.in

പയ്യോളി:  മുൻകാല സിപിഐഎം നേതാവും കെഎസ്കെടിയു സംസ്ഥാന കമ്മിറ്റി അംഗവും കോഴിക്കോട് ജില്ലയുടെ പ്രഥമ പ്രസിഡന്റുമായി പ്രവർത്തിച്ചിരുന്ന കെ വി ആര്യൻ മാസ്റ്ററുടെ 46ാം ചരമദിനം ആചരിച്ചു.

സിപിഐ എം അയനിക്കാട് സൗത്ത്, ആവിത്താര ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടി പയ്യോളി നോർത്ത് ലോക്കൽ സെക്രട്ടറി എൻ സി മുസ്തഫ ഉദ്ഘാടനം ചെയ്തു. എൻ ടി രാജൻ അധ്യക്ഷനായി. വി സന്ധ്യ, ഷൈമ ശ്രീജു, വി ഗോപാലൻ, ബി സുബീഷ്, പി കെ നാണു എന്നിവർ സംസാരിച്ചു. അയനിക്കാട് സൗത്ത് ബ്രാഞ്ച് സെക്രട്ടറി വി വി അനിത സ്വാഗതം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe