പയ്യോളി: നഗരസഭ പി എം എ വൈ ലൈഫ് (നഗരം ) ഗുണഭോക്താക്കളുടെ കുടുംബസംഗമം നഗരസഭ ചെയർമാൻ വി കെ അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. നഗരസഭ പി.എം എ വൈ ഭവന നിർമ്മാണ പദ്ധതിയിൽ ഉൾപ്പെട്ടവരാണ് പരിപാടിയിൽ പങ്കെടുത്തത്. ഭവന നിർമ്മാണം പൂർത്തിയാക്കിയ 312 ഗുണഭോക്താക്കൾക്ക് ഭവന ഇൻഷുറൻസ് കാർഡ് വിതരണവും പരിപാടിയിൽ വെച്ച് നടത്തി. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ മഹിജ എളോടി അധ്യക്ഷത വഹിച്ചു .
സംസ്ഥാന തലത്തിൽ പി.എം. എ വൈ ലൈഫ് പദ്ധതി നിർവ്വഹണത്തിൽ ശ്രദ്ധേയമായ പ്രവർത്തനം പയ്യോളി നഗരസഭയ്ക്ക് കാഴ്ചവെക്കാൻ സാധിച്ചതിൽ പ്രയത്നിച്ച ഉദ്യോഗസ്ഥരായ ആർ സുധ, കെ ബിജുന ,സോഷ്യൽ ഡവലപ്പ്മെൻ്റ് സ്പെഷലിസ്റ്റ് പി.എം ധീരജ് എന്നിവരെ ചടങ്ങിൽ വെച്ച് ആദരിച്ചു.
വിവിധ സ്ഥിരം സമിതി അധ്യക്ഷൻമാരായ മുഹമ്മദ് അഷ്റഫ് , ഷെജ്മിന അസ്സയിനാർ,കൗൺസിലർമാരായ വടക്കയിൽ ഷഫീഖ്, അൻസില ഷംസു ,സുനൈദ് , എ.പി സാഖ് അൻവർ കായിരിക്കണ്ടി, സി.കെ ഷഹ്നാസ്,റസിയ ഫൈസൽ, ഷൈമ മണന്തല, മനോജ് ചാത്തങ്ങാടി , ഷൈമ ശ്രീജു എന്നിവർ സംസാരിച്ചു. ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ പി.എം ഹരിദാസൻ സ്വാഗതവും സുജല ചെത്തിൽ നന്ദിയും പറഞ്ഞു. മണിദാസ് പയ്യോളി അവതരിപ്പിച്ച കലാപരിപാടിയും,ഗുണഭോക്താക്കളുടെ വിവിധ കലാപരിപാടികളും ചടങ്ങിനോടനുബന്ധിച്ച് നടന്നു.