പയ്യോളിയില്‍ ലൈറ്റ് മോട്ടോർ വെഹിക്കിൾ യൂണിയൻ രൂപീകരിച്ചു

news image
Jul 30, 2024, 10:01 am GMT+0000 payyolionline.in

പയ്യോളി: പയ്യോളിയിലേയും പരിസര പ്രദേശത്തേയും ലൈറ്റ് മോട്ടോർ വെഹിക്കൾ ഡ്രൈവർമാരുടെ യോഗം പയ്യോളി ലീഗ് ഹൗസിൽ മുനിസിപ്പൽ മുസ്ലിം ലീഗ് ട്രഷറർ എം.പി. ഹുസ്സയിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്നു. മുനിസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ബഷീർ മേലടി യോഗം ഉദ്ഘാടനം ചെയ്തു.
തുടർന്ന് പയ്യോളി ലൈറ്റ് മോട്ടോർ വെഹിക്കിൾ യൂണിയന് (എസ്.ടി.യു) രൂപം നൽകി.


കെ. ഇസ്മായിൽ (പ്രസിഡണ്ട്), സലാം ഒതയോത്ത് , എ വി.സഖരിയ (വൈസ് പ്രസിഡണ്ട്മാർ), മിസ്ബാഹ് സി.കെ (ജനറൽ സെക്രട്ടറി), സിയാദ് യു.പി , റിയാസ് കെ.(സെക്രട്ടറിമാർ) കെ.ടി.സമദ് (ട്രഷറർ) തുടർന്ന് പുതിയ മെമ്പർഷിപ്പ് വിതരണോദ്ഘാടനം കെ.കെ.നൗഷാദിന് നൽകി കൊണ്ട് ബഷീർ മേലടി നിർവ്വഹിച്ചു.

പുതിയ ഭാരവാഹികളെ അനുമോദിച്ചു കൊണ്ട് കെ.പി.സി.ഷുക്കൂർ, യു.കെ .പി റഷീദ്, ടി.പി.നൗഷാദ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ എസ്. ടി. യു ജില്ലാ വൈസ് പ്രസിഡണ്ട് കെ.പി.സി.ഷുക്കൂർ സ്വാഗതവും കെ.ഇസ്മായിൽ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe