പയ്യോളിയിൽ ആർജെഡി എം പി കുഞ്ഞിരാമനെ അനുസ്മരിച്ചു

news image
Feb 6, 2024, 3:47 pm GMT+0000 payyolionline.in

പയ്യോളി:പ്രമുഖസോഷ്യലിസ്റ്റും, സഹകാരിയുമായിരുന്ന എം പി കുഞ്ഞിരാമന്റെ പതിനെട്ടാം ചരമവാർഷിക ദിനത്തിൽ ആർ. ജെ. ഡി പയ്യോളി മുൻസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണം നടത്തി. അനുസ്മരണ പരിപാടി ആർ. ജെ. ഡി. ജില്ലാ പ്രസിഡണ്ട് എം. കെ. ഭാസ്ക്കരൻ ഉൽഘാടനം ചെയ്തു. ആർ. ജെ. ഡി. പയ്യോളി മുൻസിപ്പൽ പ്രസിഡണ്ട് പി.ടി. രാഘവൻ അദ്ധ്യക്ഷനായി.

 

ചടങ്ങിൽ കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് കുയ്യണ്ടി രാമചന്ദ്രൻ, എം. കെ. പ്രേമൻ, ചെറിയാവി സുരേഷ് ബാബു, എം.ടി. നാണു മാസ്റ്റർ, സിന്ധുശ്രീശൻ, പ്രജീഷ് കുമാർ എന്നിവർ സംസാരിച്ച ചടങ്ങിന് കെ.പി. ഗിരീഷ് കുമാർ സ്വാഗതവും, എം. ടി. കെ. ഭാസ്ക്കരൻ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe