പയ്യോളിയിൽ എസ്‌ടിയു ഓട്ടോ തൊഴിലാളി യൂണിയൻ കമ്മിറ്റി സ്നേഹസംഗമവും റമളാൻ കിറ്റ് വിതരണവും നടത്തി

news image
Apr 17, 2023, 12:26 pm GMT+0000 payyolionline.in

പയ്യോളി : പയ്യോളി മുനിസിപ്പൽ എസ്‌ടിയു ഓട്ടോ തൊഴിലാളി യൂണിയൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്നേഹസംഗമവും റമളാൻ കിറ്റ് വിതരണവും നടത്തി. പയ്യോളി മുനിസിപ്പൽ മുസ്ലിം ലീഗ് ഓഫീസിൽ വച്ച് കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടിടി ഇസ്മായിൽ സാഹിബ് ഉദ്ഘാടനം നിർവഹിച്ചു. പയ്യോളി മുൻസിപ്പൽ എസ് ടി യു ജനറൽ സെക്രട്ടറി യു കെ പി റഷീദ് സ്വാഗതവും പ്രസിഡന്റ് ലത്തീഫ് തുണ്ടിക്കണ്ടി അധ്യക്ഷത വഹിച്ചു.

കോഴിക്കോട് ജില്ല എസ് ടി യു ജനറൽ സെക്രട്ടറി ഇ ടി പി ഇബ്രാഹിം മുഖ്യപ്രഭാഷണം നടത്തി.
ചടങ്ങിൽ മുനിസിപ്പൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി കെ അബ്ദുറഹിമാൻ, മുൻസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ബഷീർ മേലടി, മുൻസിപ്പൽ മുസ്ലിം ലീഗ് ആക്ടിംഗ് പ്രസിഡണ്ട് ഏ പി കുഞ്ഞബ്ദുള്ള,ട്രഷറർ ഹുസൈൻ മൂരാട്, ജില്ലാ എസ് ടി യു വൈസ് പ്രസിഡണ്ട് കെപിസി ഷുക്കൂർ, മുൻസിപ്പൽ മുസ്ലിം ലീഗ് ജോൺ സെക്രട്ടറി മൂസ മാസ്റ്റർ, മുൻസിപ്പൽ യൂത്ത് ലീഗ് പ്രസിഡണ്ട് എസ് കെ സമീർ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe