പയ്യോളിയിൽ ഐ. എൻ. ടി. യു. സി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ മീറ്റും ആദരിക്കൽ ചടങ്ങും നടത്തി

news image
Apr 18, 2023, 1:24 pm GMT+0000 payyolionline.in

പയ്യോളി : ഐ.എൻ.ടി.യു.സി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ മീറ്റും ആദരിക്കൽ ചടങ്ങും നടത്തി കെ മുരളീധരൻ എം പി ഉദ്ഘാടനം ചെയ്തു. എൻ എം മനോജ് അധ്യക്ഷത വഹിച്ചു. സുഹൈൽ ഹൈത്തമി പള്ളിക്കര ഇഫ്താർ സന്ദേശം നൽകി ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡണ്ട് കെ രാജീവ് മുഖ്യാതിഥിയായിരുന്നു.

കെപിസിസി നിർവാഹ സമിതി അംഗം മഠത്തിൽ നാണു മാസ്റ്റർ, ടി കെ നാരായണൻ, നഗരസഭ ചെയർമാൻ വടക്കയിൽ ഷെഫീഖ്, മഠത്തിൽ അബ്ദുറഹിമാൻ, വി പി ഭാസ്കരൻ, സന്തോഷ് തിക്കോടി, പി കെ രാഗേഷ്, അർജുൻ കട്ടയാട്ട്, കെ ടി വിനോദൻ, പുത്തുക്കാട്ട് രാമകൃഷ്ണൻ, സബീഷ് കുന്നങ്ങോത്ത്, പ്രസ് ക്ലബ് സെക്രട്ടറി ടി ഖാലിദ്, ഇ കെ ശീതൾരാജ്, കേളോത്ത് ബാബു, കാര്യാട്ട് ഗോപാലൻ, വി വി എം ബിജിഷ, സനൂപ് കോമത്ത്, സിന്ധു സതീന്ദ്രൻ, മുസ്തഫ കാവിൽ, പി കെ സൈഫുദ്ദീൻ എന്നിവർ സംസാരിച്ചു.

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച സജി മൂരാട്, സ്വാതി ആർ പുത്തുകാട്ട്, സുനിൽകുമാർ വി കെ, ദിവാകരൻ മാസ്റ്റർ കരിങ്ങാറ്റിയിൽ എന്നിവർക്ക് ഉപഹാരം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe