പയ്യോളി : കുറ്റ്യാടി പുഴ സംരക്ഷണ പദ്ധതിയുടെ ഭാഗമായി പയ്യോളി നഗരസഭ 2024-25 വർഷത്തെ ‘കാര ചെമ്മീൻ കുഞ്ഞു നിക്ഷേപം’ ഉദ്ഘാടനം പയ്യോളി മുനിസിപ്പൽ ചെയർമാൻ വി കെ അബ്ദുറഹിമാൻ നിർവഹിച്ചു. പയ്യോളി നഗരസഭ വൈസ് ചെയർപേഴ്സൺ പത്മ ശ്രീ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫിഷറീസ് എക്സ്റ്റഷൻ ഓഫീസർ കുമാരി.
ആതിര .ഒ സ്വാഗതം പറയുകയും വികസന കാര്യാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കോട്ടക്കൽ കൗൺസിലർമാരായ സ്മിതേഷ്, ചെറിയാവി സുരേഷ് ബാബു രാഷ്ട്രീയ പ്രതിനിധികളായ പി പി അബ്ദുറഹ്മാൻ, ഇരിങ്ങൽ അനിൽകുമാർ, ഉഷ വളപ്പിൽ , സതീശൻ മൊയച്ചേരി, നടുകുടി പത്മനാഭൻ എന്നിവർ കൂടാതെ ഇരിങ്ങൽ ക്രാഫ്റ്റ് വില്ല സി ഇ ഒ ഭാസ്കരൻ, എം ടി സുരേഷ് ബാബു ആശംസകൾ അറിയിച്ചു. പ്രോജകട് കോർഡിനേറ്റർ അമർനാഥ് നന്ദി അറിയിച്ചു.ഫിഷറീസ് ഇൻലാൻഡ് അമൽ, പ്രൊമോട്ടർ സിറാജ് എന്നിവർ പങ്കെടുത്തു. പത്തു ലക്ഷം കാര ചെമ്മീൻ കുഞ്ഞുങ്ങളെയാണ് കുറ്റ്യാടി പുഴയിലെ സർഗലയ ഇരിങ്ങൽ കടവിൽ നിക്ഷേപിച്ചത്.