പയ്യോളി: പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിന കായിക ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു. ചടങ്ങ് പയ്യോളി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് കെ ടി വിനോദൻ ഉദ്ഘാടനം ചെയ്തു. യു ജി സി നെറ്റ് പരീക്ഷയിൽ ഉന്നതവിജയം കൈവരിച്ച നന്ദന വിജയൻ മണന്തലയെ ചടങ്ങിൽ മുൻ നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ് ആദരിച്ചു. മണ്ഡലം പ്രസിഡൻ്റ് മുജേഷ് ശാസ്തി അധ്യക്ഷത വഹിച്ചു. വിപിൻ വേലായുധൻ ക്വിസ്സ് മത്സരം നിയന്ത്രിച്ചു.
സബീഷ് കുന്നങ്ങോത്ത് , ടി ഉണ്ണികൃഷ്ണൽ , എം ടി വിനോദൻ മാസ്റ്റർ ,സൈഫുദ്ദീൻ പയ്യോളി, എന്നിവർ പ്രസംഗിച്ചു. മണ്ഡലം വൈസ് പ്രസിഡൻ്റ് ഇ കെ ബിജു സ്വാഗതവും മണ്ഡലം സെക്രട്ട്രറി സനൂപ് കോമത്ത് നന്ദിയും പറഞ്ഞു.