പയ്യോളിയിൽ കോൺഗ്രസ്സ് ഉമ്മൻ ചാണ്ടി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

news image
Jul 28, 2024, 4:31 pm GMT+0000 payyolionline.in

പയ്യോളി: പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി ചിത്രരചനാ മത്സരം പ്രശസ്തചിത്രകാരൻ ദിലിപ് കീഴൂർ ഉദ്ഘാടനം ചെയ്തു. സബീഷ് കുന്നങ്ങോത്ത് അദ്ധ്യക്ഷത വഹിച്ചു. പി എം അഷ്റഫ്, ഇ കെ ബിജു. സനൂപ് കോമത്ത്, ടി ഉണ്ണികൃഷ്ണൻ, സജീഷ് കോമത്ത്, ഹരിരാജ് തുടങ്ങിയവർ സംസാരിച്ചു.

മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ മുഹമ്മദ് സിനാന് മണ്ഡലം കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് മുജേഷ് ശാസ്ത്രി സർട്ടിഫിക്കറ്റ് കൈമാറുന്നു

മുജേഷ് ശാസ്ത്രി സ്വഗതവും എം മോഹനൻ മാസ്റ്റർ നന്ദിയും പറഞ്ഞു. ചിത്രരചനയിൽ ഒന്നാം സ്ഥാനംമുഹമ്മദ്‌ സിനാൻ , രണ്ടാം സ്ഥാനം അതുൽകൃഷ്ണ, മൂന്നാം സ്ഥാനം നൈതിക മാധവ് എന്നിവർക്ക് ലഭിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe