പയ്യോളിയിൽ കോൺഗ്രസ് പി വിലാസിനി ടീച്ചർ അനുസ്മരണ സമ്മേളനം നടത്തി

news image
Jul 7, 2024, 5:58 am GMT+0000 payyolionline.in

പയ്യോളി : മേലടി ബ്ലോക്ക് പഞ്ചായത്തിന്റെ പ്രഥമ പ്രസിഡണ്ടും മഹിളാ കോൺഗ്രസ് നേതാവുമായിരുന്ന പി വിലാസിനി ടീച്ചറുടെ പന്ത്രണ്ടാമത് ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ അനുസ്മരണ സമ്മേളനം ഡി സി സി പ്രസിഡണ്ട് അഡ്വക്കേറ്റ് കെ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു.

അനുസ്മരണ സമിതി ചെയർമാൻ സബീഷ് കുന്നങ്ങോത്ത് അധ്യക്ഷത വഹിച്ചു. കെ.ടി വിനോദൻ, ഇ.കെ ശീതൾരാജ്, ഗീതാ ശ്രീധരൻ, കെ ടി സിന്ധു, നടേമ്മൽ ആനന്ദൻ, എംടി രഞ്ജിത്ത് ലാൽ , എത് എഞിലാടി അഹമ്മദ്, എന്നിവർ സംസാരിച്ചു. കെ കെ മനോജൻ സ്വാഗതവും അൻവർ കായിരികണ്ടി നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe