പയ്യോളി: തണൽ പയ്യോളി സെൻ്റർ വാർഷിക ജനറൽ ബോഡിയും, കുടുംബ സംഗമവും പയ്യോളി പെരുമ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. തണൽ പ്രസിഡൻ്റ് കെ.ടി സിന്ധു അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ചെയർമാർ ഡോ. ഇദ്രീസ് ഉത്ഘാടനം ചെയ്തു.
വരവ് ചെലവ് കണക്ക് ട്രഷറർ കളത്തിൽ കാസിം അവതരിപ്പിച്ചു. പയ്യോളി മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ പത്മശ്രീ പള്ളി വളപ്പിൽ, സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ഷജ് മിന, കെ.ടിവിനോദൻ, ഗോപാലൻ കാര്യട്ട് , അൻവർ കായിരികണ്ടി, ഉസ്ന,ബിനു കാരോളി, ഷരീഫ തുറയൂർ, എ പി ഹംസ, സജിന പിരിശത്തിൽ, സുഹറ കബീർ എന്നിവർ ആശംസകൾ അറിയിച്ചു. സെക്രട്ടറി അഷറഫ് കറുകൻ്റവിട സ്വാഗതവും , ക്ലസ്റ്റർ സെക്രട്ടറി സുബൈർ പി.ടി നന്ദിയും പറഞ്ഞു.