പയ്യോളി : വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ലൈബ്രറി കൌൺസിൽ പയ്യോളി മേഖലാ സമിതി സി എച്ഛ് സ്മാരക ലൈബ്രറിയുടെ സഹകരണത്തോടെ തെരുവ് വായന പരിപാടി സംഘടിപ്പിച്ചു.
വായന തിരിച്ചുപിടിക്കുക, വായന പുതുലഹരി എന്ന സന്ദേശം ഉയർത്തി ബസ്റ്റാന്റ് പരിസരത്തു നടത്തിയ പരിപാടിയിൽ ധാരാളം പേർ പ്രശസ്തരായ എഴുത്തുകാരുടെ പുസ്തകങ്ങൾ വായിക്കാൻ എത്തിയത് വേറിട്ട കാഴ്ചയായി.
നഗരസഭാ ചെയർമാൻ വി കെ അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. മേഖലാ സമിതി ചെയർമാൻ പി എം അഷ്‌റഫ് അധ്യക്ഷനായിരുന്നു. ചന്ദ്രശേഖരൻ തിക്കോടി മുഖ്യപ്രഭാഷണം നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം റിയാസ് സി എച്ഛ് സ്മാരക ലൈബ്രറി മെമ്പർഷിപ് വിതരണ ഉദ്ഘാടനം നിർവഹിച്ചു.
വൈസ് ചെയർപേഴ്സൺ പത്മശ്രീ പള്ളിവളപ്പിൽ, കൗൺസിലർ മാരായ ടി ചന്തുമാസ്റ്റർ, സി പി ഫാത്തിമ, കെ വി രാജൻ കെ ജയകൃഷ്ണൻ, ഇസ്മത്ത് കാട്ടടി സംസാരിച്ചു. റഷീദ് പാലേരി, ജയൻ മൂരാട് വഹാബ് മാസ്റ്റർ കെ, വിളയാട്ടൂർ രാമചന്ദ്രൻ,രാജീവൻ കെ ടി, വിജയൻ പെരിങ്ങാട്ട്,വായനാ അനുഭവങ്ങൾ പങ്കുവെച്ചു.