പയ്യോളിയിൽ പേവിഷബാധക്കെതിരെ ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ്

news image
Jul 19, 2025, 12:11 pm GMT+0000 payyolionline.in

 

പയ്യോളി: പേവിഷബാധക്കെതിരെയുള്ള ആശങ്കകൾ അകറ്റുന്നതിന് 21 ആം ഡിവിഷനിൽ ബോധവൽക്കരണ ക്ലാസ്സ് നടത്തി. നഗരസഭാ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ പി.എം ഹരിദാസൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ഫാത്തിമ സി.പി അധ്യക്ഷത വഹിച്ചു. ഇരിങ്ങൽ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ കെ. ജയരാജ് ക്ലാസ്സെടുത്തു.

സത്യനാഥൻ താരേമ്മൽ , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.വി രജിഷ, കെ.വി നൂർജഹാൻ , ആശാവർക്കർ ലളിത എന്നിവർ സംസാരിച്ചു. പേപ്പട്ടി ശല്യം വ്യാപകമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇത്തരം ജീവികൾക്ക് വളരാൻ സാഹചര്യമൊരുക്കുന്ന തരത്തിൽ ഭക്ഷ്യ അവശിഷ്ടങ്ങളും , അറവുമാലിന്യങ്ങളും വലിച്ചെറിയുന്നവർക്കും, സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാതെ പൂച്ചകളെയും പട്ടികളെയും വളർത്തുന്നവർക്കുമെതിരെ കേരള പൊതുജനാരോഗ്യ നിയമപ്രകാരം നടപടികൾ സ്വീകരിക്കുമെന്ന് ലോക്കൽ പബ്ലിക് ഹെൽത്ത് ഓഫീസർ ഡോ: എസ് സുനിത അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe