പയ്യോളി: യു ഡി എഫ് പയ്യോളി മുൻസിപ്പൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി. ഡിസിസി പ്രസിഡണ്ട് അഡ്വക്കേറ്റ് കെ പ്രവീൺകുമാർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. വി കെ അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. റഷീദ് വെങ്ങളം മുഖ്യപ്രഭാഷണം നടത്തി.

പയ്യോളി മുൻസിപ്പൽ യു ഡി എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഡിസിസി പ്രസിഡണ്ട് അഡ്വ. കെ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്യുന്നു
മഠത്തിൽ നാണു മാസ്റ്റർ, മഠത്തിൽ അബ്ദുറഹിമാൻ ,കെ ടി വിനോദൻ,പുത്തുക്കാട്ട് രാമകൃഷ്ണൻ പി.എൻ അനിൽകുമാർ, കാര്യാട്ട് ഗോപാലൻ ,ബഷീർ മേലടി , എ പി കുഞ്ഞബ്ദുള്ള , ഹുസൈൻ മൂരാട്, ഷെഫീക്ക് വടക്കയിൽ സംസാരിച്ചു. ഭാരവാഹികളായി ചെയർമാൻ വികെ അബ്ദുറഹ്മാൻ , ജനറൽ കൺവീനർ വടക്കയിൽ ഷഫീഖ്, ട്രഷറർ പി.എം ഹരിദാസൻ എന്നിവരെ തെരഞ്ഞെടുത്തു.
