പയ്യോളി:പയ്യോളി മുനിസിപ്പൽ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ഐ.മൂസ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ എ.പി കുഞ്ഞബ്ദുള്ള അധ്യക്ഷനായി. യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സാജിദ് നടുവണ്ണൂർ മുഖ്യ പ്രഭാഷണം നടത്തി.

പയ്യോളി നഗരസഭ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ അഡ്വ.ഐ.മൂസ ഉദ്ഘാടനം ചെയ്യുന്നു
സുനിൽ മടപ്പള്ളി, മOത്തിൽ അബ്ദുറഹിമാൻ, മഠത്തിൽ നാണു മാസ്റ്റർ, വി.കെ അബ്ദുറഹിമാൻ, കെ.ടി.വിനോദൻ.വി., സി.പി സദഖത്തുള്ള, പി. ബാലകൃഷ്ണൻ, ഇ.കെ ശീതൾ രാജ്, പി. എം ഹരിദാസൻ, പത്മശ്രീ പള്ളി വളപ്പിൽ, പി. വി.അഹമ്മദ്, എ.പി സാഖ് പ്രസംഗിച്ചു. പുത്തൂക്കാട്ട് രാമകൃഷ്ണൻ സ്വാഗതവും ബഷീർ മേലടി നന്ദിയും പറഞ്ഞു.
ചെയർമാൻ എ പി.കുഞ്ഞബ്ദുള്ള, കൺവീനർ പുത്തൂക്കാട്ട് രാമകൃഷ്ണൻ, ട്രഷറർ സബീഷ് കുന്നങ്ങോത്ത്, എന്നിവർ ഭാരവാഹികളായി യു.ഡി.എഫ് മുനിസിപ്പൽ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.