പയ്യോളി: പയ്യോളി മുനിസിപ്പൽ മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റി യൂത്ത് ലീഗ് ദിനാചരണം നടത്തി. പയ്യോളി ബീച്ച് റോഡിൽ ഗാന്ധി പ്രതിമക്ക് സമീപം മുനിസിപ്പൽ മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റി പ്രസിഡന്റ് എസ് കെ സമീർ പതാക ഉയർത്തി. ചടങ്ങിൽ ഭാഷ സമര പോരാളി ബഷീർ മേലടിയെ നഗരസഭ ചെയർമാൻ വി കെ അബ്ദുറഹ്മാൻ മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റിക്ക് വേണ്ടി ആദരിച്ചു.
ചടങ്ങിൽ മണ്ഡലം മുനിസിപ്പൽ ലീഗ് നേതാക്കളായ മഠത്തിൽ അബ്ദുറഹ്മാൻ, ഏ പി റസാക്ക്, ഏ പി കുഞ്ഞബ്ദുള്ള, കെ പി കരീം, കാട്ടിൽ റസാക്ക്, വി കെ മുനീർ ,യു പി ഫിറോസ്, എ ടി റഹ്മത്തുള്ള,കൗൺസിലർ സി പി ഫാത്തിമ, എസ് ടി യു നേതാവ് റഷീദ്,മുസ്ലീം യൂത്ത് ലീഗ് നേതാക്കളായ എസ് എം അബ്ദുൽ ബാസിത്ത്,എ വി സക്കറിയ, പി കെ സുഫാദ് , സവാദ് വയരോളി,ഹസനുൽ ബന്ന, എസ് കെ സിറാജ് , എസ് കെ റാഫി തുടങ്ങിയവർ പങ്കെടുത്തു.