പയ്യോളി : ലഹരിക്കെതിരായ പോരാട്ടത്തിൽ നാടെങ്ങും ഒറ്റക്കെട്ടായി മുന്നേറുമ്പോൾ വേറിട്ട രീതിയിൽ പങ്കാളി ആവുകയാണ് പയ്യോളി ടൗൺ ഡിവിഷൻ കൗൺസിലർ സിപി ഫാത്തിമ. ഏറെക്കാലമായി പ്രവർത്തനക്ഷമം അല്ലാതിരുന്ന ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തിപ്പിച്ച് വെളിച്ചം തെളിയിച്ചാണ് ഇവർ പങ്കുചേരുന്നത്. പയ്യോളി പേരാമ്പ്ര റോഡിൽ മുനിസിപ്പാലിറ്റി റോഡിനും പൊതു കിണറിനും സമീപത്തായുള്ള ഹൈമാസ്റ്റ് ലൈറ്റ് ആണ് തകരാറ് പരിഹരിച്ച് തെളിയിച്ചത്.

പയ്യോളി പേരാമ്പ്ര റോഡിൽ തകരാറ് പരിഹരിച്ച ഹൈമാസ്റ്റ് ലൈറ്റ് ടൗൺ ഡിവിഷൻ കൗൺസിൽ സിപി ഫാത്തിമ സ്വിച്ച് ഓൺ ചെയ്യുന്നു.
സന്ധ്യ മയങ്ങിയാൽ ഇവിടം ഇരുട്ട് പറക്കുന്നതോടെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ഇവിടെ ലഹരി തേടിയെത്തുന്നതായി പരാതി വ്യാപകമായതോടെയാണ് ഇരുട്ട് മാറ്റാനായി ശ്രമിച്ചതെന്ന് കൗൺസിലർ പറയുന്നു. സാധാരണ നിലയിൽ ഇതിനായുള്ള ഫണ്ട് ലഭിക്കാൻ ഏറെക്കാലം നീണ്ടുനിൽക്കും എന്ന് മനസ്സിലായതോടെയാണ് പരിസരത്തെ വ്യാപരികളെ സമീപിച്ചത്. ഇവർ കൂടി സഹായിച്ചതോടെയാണ് തകരാറ് പരിഹരിക്കാൻ പയ്യോളി നഗരസഭയുടെ ഇരുപത്തിയൊന്നാം ഡിവിഷൻ കൗൺസിലർ സി പി ഫാത്തിമക്ക് സാധിച്ചത്. ഈ വർഷം വേനൽ ആരംഭിച്ച സമയം മുതൽ ബസ്റ്റാൻഡിൽ എത്തുന്ന യാത്രക്കാർക്ക് സൗജന്യമായി കുടിവെള്ളം നൽകുന്ന സംവിധാനം കൗൺസില സിപി ഫാത്തിമ ഏർപ്പെടുത്തിയത് ശ്രദ്ധ നേടിയിരുന്നു. ബസ് സ്റ്റാൻഡ് കെട്ടിട്ടത്തിന് മുകളിൽ പറവകൾക്ക് കുടിനീരും ഇവർ ഒരുക്കിയിട്ടുണ്ട്. കൗൺസിലർ കെ ടി വിനോദൻ, ടൌൺ വാർഡ് വികസന സമിതി അംഗം അബ്ദുൾ ബാസിത്ത്, കാട്ടിൽ റസാഖ് ഹാജി, സജാദ് എന്നിവരും സംബന്ധിച്ചു.