പയ്യോളിയിൽ വിസ്‌ഡം സ്റ്റുഡന്റസ് സമ്മറൈസ് പരിപാടി സംഘടിപ്പിച്ചു

news image
May 11, 2023, 7:23 am GMT+0000 payyolionline.in

പയ്യോളി : മൂല്യച്യുതി, മയക്കു മരുന്ന് മുതലായ അധാർമികത നിറഞ്ഞു നിൽക്കുന്ന വർത്തമാനകാലത്ത്  ധാർമിക വിദ്യാഭ്യാസത്തിലൂടെ ഭൗതിക വിദ്യാഭ്യാസം നേടിയെടുക്കാൻ കുട്ടികളെ സജ്ജമാക്കേണ്ടതാണെന്നു പയ്യോളി മുൻസിപ്പൽ കൗൺസിലർ എ സി സുനൈദ്‌ പറഞ്ഞു .

അഞ്ചു ദിവസമായി പയ്യോളി അരങ്ങിൽ ശ്രീധരൻ ഹാളിൽ വിസ്‌ഡം സ്റ്റുഡന്റസ് സംഘടിപ്പിച്ച സമ്മറൈസ് പരിപാടി അവാർഡ് ദാനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം . പ്രൊഫഷണലിസം കാത്തു സൂക്ഷിക്കേണ്ടത് ധര്മത്തിലൂടെയാണ് മറ്റുള്ളവർക്ക് നന്മ ചെയ്യാനുള്ള മനസ്സാണ് വളർത്തി എടുക്കേണ്ടത് അതാണ് ദൈവവും സമൂഹവും ആഗ്രഹിക്കുന്നത്. വിസ്‌ഡം സ്റ്റുഡന്റസ് കേരളത്തിലുടെനീളം സമ്മർ കാലത്തു സംഘടിപ്പിക്കുന്ന  പരിപാടി എന്ത് കൊണ്ടും അനിവാര്യമാണെന്ന് സുനൈദ്‌ പറഞ്ഞു.

വിവിധ പരിപാടികളിൽ മികവ് തെളിയിച്ച കുട്ടികൾക്ക് അവാർഡ് വിതരണം ചെയ്തു. വിസ്‌ഡം ഓർഗനൈസേഷൻ ജില്ല പ്രസിഡന്റ് ടിപി അബ്ദുൽ അസീസ് പരിപാടിഉദ്ഘാടനം  ചെയ്തു. ഫാരിസ്‌ അൽ ഹികമി അധ്യക്ഷനായി. സൈഫുല്ല അബുബക്കർ സ്വാലിഹ് അൽ ഹികമി , ശകീർ സലഫി, ഫൗസാൻ കായക്കൊടി , അസ്‌ലം നന്തി, ഷഹീൻ അബുബക്കർ എന്നിവർ സംസാരിച്ചു.
കുട്ടികളുടെ സർഗാത്മക കഴിവുകൾ കണ്ടെത്തുന്നതിന് വേണ്ടി സംഘടിപ്പിച്ച മാഗസിൻ നിർമാണത്തിൽ നജാഹ് ടീം ഒന്നാം സ്ഥാനത്തിന് അർഹരായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe