പയ്യോളിയിൽ സെൻട്രൽ ഓർഗനൈസേഷൻ ഓഫ് ക്യാമറാ ആർട്ടിസ്റ്റ് തിരിച്ചറിയൽ കാർഡ് വിതരണം

news image
Jun 12, 2023, 4:04 pm GMT+0000 payyolionline.in

പയ്യോളി: സെൻട്രൽ ഓർഗനൈസേഷൻ ഓഫ് ക്യാമറാ ആർട്ടിസ്റ്റ്  പയ്യോളി ചാപ്റ്ററിൻ്റെ മെമ്പർമാർക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം 12-06-2023 തിങ്കളാഴ്ച വൈകുന്നേരം 7 മണിക്ക് അക്ഷരമുറ്റം ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.  പയ്യോളി മുൻസിപ്പൽ ചെയർമാൻ വടക്കയിൽ ഷെഫീഖ് സി ഒ സി എ മെമ്പർ മുബീനയ്ക്ക് നൽകി കൊണ്ട് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ബിജു കീഴൂർ സ്വാഗതം പറയുകയും പയ്യോളി ചാപ്റ്റർ പ്രസിഡണ്ട് ശിവ പ്രസാദ് അധ്യക്ഷ പ്രസംഗവും നടത്തി. സികെ സുരേഷ് ബാബു സി ഒ സി എ ജില്ലാ കമ്മിറ്റി, സുബിഷ് യുവ സി ഒ സി എ ജില്ലാ ജോ സെക്രട്ടറി, ഉണ്ണി ബാബ എന്നിവർ സംസാരിച്ചു, ഫോട്ടോഗ്രാഫി മേഖലയിലെ ഉപകരണങ്ങൾക്ക് ജി എസ് ടി ഒഴിവാക്കിത്തരണമെന്നും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe