പയ്യോളി ഇ. കെ നായനാർ സ്റ്റേഡിയം കളിസ്ഥലമായി നിലനിർത്തുക: വിവേഷ്യസ് കീഴൂർ

news image
Oct 7, 2025, 1:42 pm GMT+0000 payyolionline.in

പയ്യോളി : പയ്യോളി നഗരസഭയുടെ ഉടമസ്ഥതയിലുള്ള, കീഴൂർ ചൊവ്വ വയലിലുള്ള  ഇ. കെ
നായനാർ സ്റ്റേഡിയത്തെ ജീർണ്ണ അവസ്ഥയിൽ നിന്നും നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിച്ചു പൊതുജനങ്ങൾക്ക്‌  കായിക വിനോദത്തിനും, വ്യായാമത്തിനുമായി ഉപയോഗിക്കാൻ പറ്റിയ തരത്തിൽ നവീകരിക്കണമെന്നും വിവേഷ്യസ് കീഴൂർ നഗരസഭ അധികൃതരോട്
ആവശ്യപ്പെട്ടു.

മഴക്കാലമായാൽ വെള്ളവും ചെളിയും നിറഞ്ഞും, മഴ കഴിഞ്ഞാൽ കാട് പിടിച്ചും  കിടക്കുന്ന സ്റ്റേഡിയത്തിൽ  നിർമ്മാണ സാമഗ്രികൾ കൂട്ടിയിട്ടിരിക്കുകയാണ്. ഈ അവഗണന ഉടൻ പരിഹരിക്കണമെന്ന് നഗരസഭ ചെയർമാനും, സെക്രട്ടറിക്കും നൽകിയ പരാതിയിൽ വിവേഷ്യസ് കീഴൂർ ആവശ്യപ്പെട്ടു.
പ്രസിഡണ്ട്‌, കെ. ടി. ശിവദാസൻ, സെക്രട്ടറി. കെ ശശികുമാർ, ഇ. കെ രാജേഷ്, ടി. കെ സജീവൻ എന്നിവർ സംഘടനയെ പ്രതിനിധീകരിച്ചു പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe