പയ്യോളി എസ്എൻഡിപി യോഗം ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു

news image
Aug 20, 2024, 5:09 pm GMT+0000 payyolionline.in

പയ്യോളി: എസ്എൻഡിപി യോഗം പയ്യോളി യൂണിയൻറെ ആഭിമുഖ്യത്തിൽ 170 )മത് ശ്രീനാരായണഗുരുദേവ ജയന്തി/ചതയ ദിനം ആഘോഷിച്ചു. യൂണിയൻ പ്രസിഡണ്ട് കെ പി രാമകൃഷ്ണൻ പതാക ഉയർത്തി. യൂണിയൻ ഗുരു മന്ദിരത്തിൽ നടത്തിയ സമൂഹ പ്രാർത്ഥനയ്ക്ക് വിപി ഇന്ദിരാദേവി, കെ സുമ, കെ എൻ.ഓമന, എ വി ഷീബ, കാഞ്ഞിരോളി കുഞ്ഞിക്കണ്ണൻ, എന്നിവർ നേതൃത്വം നൽകി.

 

ഗുരുദേവ അഷ്ടോത്തര നാമാർച്ചന, ഗുരു പുഷ്പാഞ്ജലി, ഗുരുദേവ കൃതികളുടെ പാരായണം എന്നിവ നടത്തി. യൂണിയൻ ഓഫീസിൽ നടന്ന ജയന്തി സമ്മേളനം യൂണിയൻ പ്രസിഡണ്ട് കെ പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എംടി നാണു, യൂണിയൻ സെക്രട്ടറിരമേശൻ കുറുമയിൽ, സുഭാഷ് കോമത്ത്, കെ എൻ രത്നാകരൻ, സി കെ മുരളി എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe