കുടുംബശ്രീ കലോത്സവം : ചേമഞ്ചേരി സിഡിഎസിന് ഒന്നാം സ്ഥാനം പയ്യോളി രണ്ടാമത്

news image
May 30, 2024, 5:35 am GMT+0000 payyolionline.in

പയ്യോളി : കുടുംബശ്രീ കൊയിലാണ്ടി ക്ലസ്റ്റർ തല കലോത്സവത്തിൽ – അരങ്ങ് 2024 – 130 പോയിന്റ് നേടി ചേമഞ്ചേരി സിഡിഎസ് ഓവറോള്‍ കിരീടം കരസ്ഥമാക്കി. 115 പോയിന്റ് നേടി രണ്ടാം സ്ഥാനം പയ്യോളി സിഡിഎസും 45 പോയിൻ്റുമായി മൂന്നാം സ്ഥാനം തുറയൂർ സിഡിഎസും കരസ്ഥമാക്കി. സർഗ്ഗാലയ ഇരിങ്ങൽ കരകൗശല ഗ്രാമത്തിൽ വെച്ച് 27,28,29 തീയ്യതികളിലാണ് കലോത്സവം നടന്നത്. മെയ്‌ 27 ന് 12 ഇനങ്ങളിലായാണ് സ്റ്റേജിതര മത്സരങ്ങള്‍ അരങ്ങേറിയത്. മെയ്‌ 28,29 തീയതികളിൽ 34 സ്റ്റേജ് ഇനങ്ങളിലുമായാണ് മത്സരം നടന്നത്. 600 ഓളം ഓക്സലറി, കുടുംബശ്രീ അംഗങ്ങൾ പങ്കെടുത്ത കലോത്സവം സമാപിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe