പയ്യോളി : ദേശീയപാതയിൽ പയ്യോളി ടൗണിൽ കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക്. പയ്യോളി ബസ് സ്റ്റാൻഡിൽ നിന്ന് വടകര ഭാഗത്തേക്ക് പോകുന്ന ജംഗ്ഷനിൽ ഇന്ന് രാവിലെ ഒൻപതരയോടെ ആണ് കുഴിയിൽ വീണു സ്കൂട്ടർ യാത്രക്കാരി പെരുമാൾപുരം സ്വദേശി ബിജിലക്ക് നിസ്സാര പരിക്കേറ്റത്.

പയ്യോളി ടൗണിൽ അപകടത്തിൽപ്പെട്ട സ്കൂട്ടർ പോലീസ് പരിശോധിക്കുന്നു
കുഴികണ്ട് സ്കൂട്ടർ വെട്ടിച്ചപ്പോൾ പുറകിൽ ഉണ്ടായിരുന്ന കാർ ഇടിക്കുകയായിരുന്നു. ആ കാറിൽ തൊട്ടു പുറകിൽ ഉണ്ടായിരുന്ന മറ്റൊരു കാർ കൂടി ഇടിച്ചു. മഴ തുടങ്ങിയതോടെ പയ്യോളി ടൗണിന് ഇരുവശത്തുമായി ഇത്തരത്തിൽ ചെറുതും വലുതുമായ നിരവധി കുഴികളാണ് അപകട ഭീഷണി ആയിരിക്കുന്നത്. പയ്യോളി എസ് ഐ ഷിജു സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.