പയ്യോളി: പയ്യോളി നഗരസഭ താലൂക്ക് ആയുർവേദ ആശുപത്രി ദേശീയ ആയുർവേദ ദിനാചരണം വിവിധ പരിപാടിയോടെ ആഘോഷിച്ചു. ഔഷധ സസ്യ പരിചയം, ആയൂർ രുചി, ആയൂർവേദ വിധിപ്രകാരം തയ്യാറാക്കിയ ആരോഗ്യ പരമായ ഭക്ഷണപ്രകാരം, ബോധവത്കരണ ക്ലാസ് , വിദ്യാർത്ഥികൾക്കായുള്ള ക്വിസ് പോസ്റ്റർ മത്സരങ്ങൾ , യോഗ ഡാൻസ് തുടങ്ങിയ വിപുലമായവിവിധ പരിപാടികൾ നടത്തി. ഉദ്ഘാടനം ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എം. ഹരിദാസൻ നിർവ്വഹിച്ചു. സ്വാഗതം ഡോക്ടർ രാജേഷ് പറഞ്ഞു.
അധ്യക്ഷത പൊതുമരാമത്ത് ചെയർ പേഴ്സൺ ഷെജ് മിനഅസയിനാർ വഹിച്ചു. കെ.ടി വിനോദ്, ചെറിയാ വി സുരേഷ് ബാബു .സി.കെ.ഷഹനാസ്, ഗിരിജ. കെ.പി രമേശൻ , കുറുമുള്ളി രവീന്ദ്രൻ , എന്നിവർ ആശംസ പ്രസംഗം നടത്തി , ഡോക്ടർ ഹൈറൂനിസ നന്ദി പറഞ്ഞു കീഴൂർ എ യു പി സ്കൂൾ , കിഴൂർ ജി യു പി സ്കൂൾ വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു