പയ്യോളി തീരദേശം പിടി ഉഷ എംപി സന്ദർശിച്ചു: ഫിഷ് ലാൻഡിങ് സെന്ററും പുലിമുട്ടും പ്രതീക്ഷയിൽ

news image
Jun 18, 2024, 8:16 am GMT+0000 payyolionline.in

പയ്യോളി: പയ്യോളി തീരദേശ മേഖലയിൽ പി.ടി. ഉഷ എംപി സന്ദർശനം നടത്തി . രാജ്യസഭാ നോമിനേറ്റഡ് അംഗവും ഇന്ത്യൻ ഒളിമ്പിസ് അസോസിയേഷൻ പ്രസിഡന്റുമായ പി.ടി ഉഷ എംപി കുട്ടിക്കാലത്തെ തൻ്റെ കായിക പരിശീലന വേളകളുടെ ഓർമ്മകൾ ഇന്നും നിറഞ്ഞുനിൽക്കുന്ന പയ്യോളി ബീച്ചിൽ എത്തിയത് .

രാജ്യസഭാ എംപി ആയതിനു ശേഷം പിടി ഉഷ , പയ്യോളി ബീച്ചിലെ മത്സ്യത്തൊഴിലാളികൾ നേരിടുന്ന അനവധി പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കിക്കൊണ്ട് അവയിൽ സുപ്രധാനമായ ‘ ഫിഷ് ലാൻഡിംഗ് സെന്റർ ‘ , പുലിമുട്ട് എന്ന ആവശ്യം സംബന്ധിച്ച നിവേദനം കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രിക്കു കൈമാറിയിരുന്നു. രണ്ടാം മോഡി സർക്കാരിലെ കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി പുരുഷോത്തം രൂപാല ഈ വിഷയത്തിൽ കേരള സർക്കാരിൽ നിന്ന് പി ടി ഉഷ എംപിയുടെ ഇടപെടലിൻ്റെ അടിസ്ഥാനത്തിൽ അടിയന്തിര റിപ്പോർട്ട് ആവശ്യപ്പെടുകയായിരുന്നു .

 

കേരള ഹാർബർ എഞ്ചിനീയറിങ് വിഭാഗം കഴിഞ്ഞ വർഷം സ്ഥലം സന്ദർശിക്കുകയും തങ്ങളുടെ, ഈ വിഷയത്തിലെ അനുകൂലമായ നിലപാട് സർക്കാരിൽ കൈമാറിയിട്ടുമുണ്ട് .
പ്രസ്തുത പദ്ധതി പഠനത്തിനായി, ആവശ്യമെങ്കിൽ കേന്ദ്ര സർക്കാർ ഏജൻസികളെ ഈ വിഷയത്തിൽ പഠനം നടത്തി ശുപാർശകൾ നൽകാൻ ചുമതലപ്പെടുത്തണമെന്നും
പിടി ഉഷ എംപി ആവശ്യപെട്ടിട്ടുണ്ട് . മൂന്നാം മോദി ഗവണ്മെന്റ് അധികരമേറ്റതോടെ മന്ത്രിസഭയിലെ ഫിഷറീസ് വകുപ്പ് സഹമന്ത്രിയും മലയാളിയുമായ ജോർജ് കുര്യനെയും പിടി. ഉഷ എംപി വിഷയം ധരിപ്പിച്ചിട്ടുണ്ട്.

വരുന്ന പാർലമെൻ്റ് സമ്മേളന കാലത്ത് കേന്ദ്രമന്ത്രിയെ നേരിൽ കണ്ടു പദ്ധതി വേഗത്തിൽ നടപ്പിലാക്കാനാണ് പി ടി ഉഷ എം പി ശ്രമിക്കുന്നത്. പ്രധാനമന്ത്രി മൽസ്യ സമ്പാദ്യ യോജന പദ്ധതിയിലാണ് ഫിഷ് ലാൻഡിംഗ് സെന്ററർ ഉൾപ്പെടുത്തുന്നത് .

പയ്യോളി ബീച്ചിൽ എത്തിയ പി.ടി. ഉഷ എംപിയെ മത്സ്യ ത്തൊഴിലാളികളും പ്രദേശവാസികളും ഹാർദമായി സ്വീകരിച്ചു. തൻ്റെ കായിക പരിശീലന കാലത്തിൻ്റെ ആദ്യപാദങ്ങളിൽ തനിക്ക് താങ്ങും തണലുമായി നിന്ന പയ്യോളിയിലെ മൽസ്യത്തൊഴിലാളികളുടെ അതിജീവന പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടതും അവരുടെ ജീവിത നിലവാരം ഉയർത്തേണ്ടതും തൻ്റെ കടമയാണെന്നും അതിനായി സാദ്ധ്യമായ എല്ലാ ഇടപെടലുകളും തൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും പിടി ഉഷ എംപി പറഞ്ഞു .

 

പ്രദേശ വാസികളുടെ പ്രശ്നങ്ങൾ എംപി നേരിട്ട് ചോദിച്ചറിയുകയും അവർക്കൊപ്പം ഏറെ സമയം ചെലവഴിച്ചുമാണ് പി ടി ഉഷ എം പി തൻ്റെ കായിക സപര്യയുടെ ആദ്യ ചുവടുകൾ വെച്ച പയ്യോളിയിൽ നിന്നും മടങ്ങിയത്. തുടർന്ന് നഗരസഭയിലെ 26 ഡിവിഷനിലെ പാണ്ടികശാല വളപ്പിൽ കോളനിയും ,25 ഡിവിഷനിലെ ഇയ്യോത്തിൽ കോളനിയും തുടങ്ങിയ നഗരസഭയിലെ സ്ഥലങ്ങൾ എംപി സന്ദർശിച്ചു. നഗരസഭാ അധ്യക്ഷൻ വികെ അബ്‌ദുറഹ്‌മാൻ , ബിജെപി മണ്ഡലം പ്രസിഡന്റ് എ കെ ബൈജു, കെ . ഫൽഗുനൻ, സിവി അനീഷ് , എസ് കെ ബാബു , ബഷീർ ഹാജി , സനൽജിത് , സരിൻ , പ്രദീപൻ തടത്തിൽ തുടങ്ങിയ പൊതു പ്രവർത്തകരും നിരവധി നാട്ടുകാരും എംപിയെ അനുഗമിച്ചു .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe