പയ്യോളി തേവർമഠം മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം നാളെ

news image
Jun 12, 2023, 2:56 am GMT+0000 payyolionline.in

പയ്യോളി: കണ്ണoകുളം തേവര്‍മഠം മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം നാളെ. ഇന്ന് വൈകീട്ട് 4 മണി മുതല്‍ പ്രാദേശിക കലാകാരന്മാരുടെ കലാപരിപാടികളും രാത്രി 9.30 നു ഗാനമേളയും നടക്കും. 13 നു  കാലത്ത് 5 മണിക്ക് ക്ഷേത്ര നടതുറക്കല്‍ തുടര്‍ന്നു നിര്‍മ്മാല്യ ദര്‍ശനം, അഭിഷേകം തുടങ്ങിയ ചടങ്ങുകളും 8 മണി മുതല്‍ 10 വരെ മലര്‍ നിവേദ്യം, ഗണപതിഹോമം, ഉഷപൂജ, പ്രഭാതഭക്ഷണം തുടങ്ങിയവയും 10 മണി മുതല്‍ നവകം, പഞ്ചഗവ്യപൂജ, കലശമാടി പൂജ,  11.45 നു ഉച്ചപൂജ, കലശാഭിഷേകം തുടര്‍ന്നു പ്രസാദസദ്യ, വൈകുന്നേരം 5 മണിക്ക് ഡോ പീയുഷ് നമ്പൂതിരിയുടെ പ്രഭാഷണം, ദീപാരാധന, 7 മണിക്ക് കടമേരി ഉണ്ണിമാരാരും സംഘവും അവതരിപ്പിക്കുന്ന  തയമ്പക, തുടര്‍ന്നു അത്താഴപൂജ, 9 മണിക്ക് കരിമരുന്നു പ്രയോഗവും നടക്കും.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe