പയ്യോളി: പയ്യോളി മുനിസിപ്പൽ ചെയർപേഴ്സണായി കോട്ടക്കൽ സൗത്ത് ഡിവിഷൻ 36 ലെ മുസ്‌ലിം ലീഗ് കൗൺസിലർ എന്‍.സാഹിറയെ തെരഞ്ഞെടുത്തു. വൈസ് ചെയര്‍മാനായി കിഴൂർ നോർത്ത് 14-ാം ഡിവിഷണിലെ കൗൺസിലർ മുജേഷ് ശാസ്ത്രിയെയും തിരഞ്ഞെടുത്തു. ഇന്നലെ രാവിലെ പത്തരയോടെ നഗരസഭ മീറ്റിംഗ് ഹാളിൽ നടന്ന തിരഞ്ഞെടുപ്പിൽ 15-ാം ഡിവിഷണിലെ കെ.ടി സിന്ധു(കോൺഗ്രസ്)മുസ്ലിം ലീഗിലെ എൻ.സാഹിറയെ നിർദ്ദേശിച്ചു. ലീഗിലെ വി.എം മുസ്തഫ പിന്താങ്ങി. ആകെയുള്ള 37 കൗൺസിലർമാരിൽ 21 വോട്ടിൻ്റെ ഭൂരിപക്ഷത്തോടെ സാഹിറ തിരഞ്ഞെടുക്കപ്പെട്ടു. സഹോദരിയുടെ മരണം കാരണം 20-ാം ഡിവിഷനിലെ കൗൺസിലർ സി.പി ഹാത്തിമക്ക് രാവിലത്തെ വോട്ടെടുപ്പിൽ എത്തിച്ചേരാൻ ആയില്ല.

പയ്യോളി നഗരസഭ ചെയർപേഴ്സണായി തിരഞ്ഞടുക്കപെട്ട മുസ്ലിം ലീഗിലെ എൻ.സാഹിറക്ക് വരണാധികാരി ജില്ലാ വ്യവസായ കേന്ദ്രം മാനേജർ പി.നിധിൻ സത്യ വാചകം ചൊല്ലിക്കൊടുക്കുന്നു

എന്‍.സാഹിറ

മുജേഷ് ശാസ്ത്രി
ഉച്ചക്കു ശേഷം നടന്ന വൈസ് ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ 14 -ാം ഡിവിഷണിലെ കൗൺസിലർ (കോൺഗ്രസ്)മുജേഷ് ശാസ്ത്രി തിരഞ്ഞെടുക്കപ്പെട്ടു. മുജേഷിന് 22-ം എതിർ സ്ഥാനാർഥി എൽ ഡി എഫിലെ കുൽസു റാഷിദിന് പന്ത്രണ്ടും വോട്ടുകളും ലഭിച്ചു. ബി.ജെ പി കൗൺസിലർ നിഷാ ഗിരീഷ് വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു. ജില്ലാ വ്യവസായ കേന്ദ്രം മാനേജർ പി.നിധിൻ ഇരുവർക്കും സത്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
