പയ്യോളി : 2022 -23 വാർഷിക പദ്ധതിയിൽ അംഗൻവാടി ക്രാർഡിൽ പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തിയാക്കിയ 16 )൦ ഡിവിഷനിലെ 41 )൦ നമ്പർ ആയഞ്ചേരി കണ്ണൻ സ്മാരക അംഗൻവാടി ഉദ്ഘാടനം നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ് നിർവഹിച്ചു. ഡിവിഷൻ കൗൺസിലർ സി. കെ ഷഹനാസ് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ സിപി ഫാത്തിമ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം ഹരിദാസൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുജല ചെത്തിൽ,
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി കെ അബ്ദുറഹിമാൻ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മഹിജ എളോടി,
കൗൺസിലർ ഗിരിജ സൂപ്പ ർവൈസർ ജെനി,ആയഞ്ചേരി സുരേന്ദ്രൻ, അനീഷ്, പി. വി. മുഹമ്മദലി, പുനത്തിൽ അശോകൻ, മഹേഷ് കോമത്ത്, മത്സ്യൻ പുനത്തിൽ, പികെ. സി മൊയ്‌ദീൻ. ആശാവർക്കർ ഷൈജ. എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അംഗൻവാടി ടീച്ചർ ഗീത സ്വാഗതവും പ്രിയ കെ. എം നന്ദിയും പറഞ്ഞു