പയ്യോളി ഭജനമഠം ഗവ: യു.പി സ്കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

news image
Feb 11, 2023, 2:39 pm GMT+0000 payyolionline.in

പയ്യോളി: എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ശ്രീനാരായണ ഭജന മഠം ഗവ: യു.പി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്‌ഘാടനം എം.എൽ.എ കാനത്തിൽ ജമീല നിർവ്വഹിച്ചു..
വടകര എം.പി. കെ.മുരളീധരൻ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ പയ്യോളി മുനിസിപ്പൽ ചെയർമാൻ വടക്കയിൽ ഷഫീഖ് അധ്യക്ഷതവഹിച്ചു.


പ്രധാന അധ്യാപകൻ പി.കെ വിജയൻ മാസ്റ്റർ, കെ ടി വിനോദൻ, കൗൺസിലർ എം.പി ആതിര , പി.എം ഹരിദാസൻ, സബീഷ് കുന്നങ്ങോത്ത്, മനോജൻ പി.വി, മഠത്തിൽ അബ്ദുറഹ്മാൻ, വി.എം ഷാഹുൽ ഹമീദ്, പി.ടി.എ പ്രസിഡന്റ് ഇ.കെ ബിജു, കെ.വി.ചന്ദ്രൻ , തുടങ്ങിയവർ ആശംസ അർപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe