കീഴൂർ കോൺഗ്രസ് മേഖലാ കമ്മിറ്റി ഉന്നത വിജയികളെ അനുമോദിച്ചു

news image
Jun 25, 2023, 2:39 pm GMT+0000 payyolionline.in

പയ്യോളി : പയ്യോളി മണ്ഡലത്തിലെ 27. മുതൽ 35 വരെ ബൂത്തുകളിലെ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ 50 ഓളം വിദ്യാർഥികളെ കീഴൂർ മേഖലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിക്കുന്ന ചടങ്ങ് എൻ എസ് യു അഖിലേന്ത്യാ ജനറൽ സെക്രട്ടറി കെ എം അഭിജിത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി മുജേഷ് ശാസ്ത്രി അധ്യക്ഷത വഹിച്ചു.

കെപിപിസിസി മെമ്പർ മഠത്തിൽ നാണു മാസ്റ്റർ .നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീക് . മണ്ഡലം പ്രസിഡണ്ട് സബീഷ് കുന്നങ്ങോത്ത്. വിദ്യാർത്ഥികൾക്കായി ലൈവ് മോട്ടിവേഷൻ ക്ലാസ് ഗിന്നസ് പി എം സുധീഷ് മാസ്റ്റർ നടത്തി.
നഗരസഭാ കൗൺസിലർ കാര്യാട്ട് ഗോപാലൻ. ദിവാകരൻ മാസ്റ്റർ . എഞ്ഞിലാടി അഹമ്മദ്, സുബൈർ ചെരക്കോത്ത് . സുധാകരൻ പുത്തൻപുരയിൽ . സുരേന്ദ്രൻ ആയഞ്ചേരി .ടി ഉണ്ണികൃഷ്ണൻ. കെ കെ ബാബു എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe